Today: 04 May 2024 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബര്‍ലിനില്‍
Photo #1 - Germany - Otta Nottathil - rishi_sunak_visited_berlin
ബര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി. ചാന്‍സലര്‍ ഒലാഫ് ഷോള്‍സും സുനക്കും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
ജര്‍മ്മനിയും ഗ്രേറ്റ് ബ്രിട്ടനും ഭാവിയില്‍ ആയുധ പദ്ധതികളില്‍ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും തമ്മില്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ 18 മാസങ്ങള്‍ക്ക് ശേഷംമാണ് ജര്‍മ്മനിയുമായി ഇവു സൗഹൃദ കൂടിക്കാഴ്ച സുനാക് നടത്തുന്നത്.

റഷ്യ ഉൈ്രകന്‍ യുദ്ധത്തില്‍ വീല്‍ഡ് ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍, പുതിയ പീരങ്കി സംവിധാനവും ബോക്സര്‍ വീലുള്ള കവചിത വാഹനവും മുതലായവ ഇരുരാജ്യങ്ങളും ഉൈ്രകന് കൂടുതലായി നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ബര്‍ലിനിലെ ചാന്‍സലറിയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ജര്‍മ്മനിയും ഗ്രേറ്റ് ബ്രിട്ടനും ഒരുമിച്ച് "ഏറ്റെടുക്കാനും വിലയിരുത്താനും ഒപ്റ്റിമൈസ് ചെയ്യാനും" ആഗ്രഹിക്കുന്ന ചക്രങ്ങളുള്ള ഹോവിറ്റ്സര്‍ "ഞഇഒ 155" നെക്കുറിച്ചും ഇരുവരും സംസാരിച്ചു. കൂടാതെ, സായുധ സേനകള്‍ക്കിടയില്‍ കൂടുതല്‍ സഹകരണവും, യൂറോഫൈറ്റര്‍/ടൈഫൂണ്‍ യുദ്ധവിമാനം നവീകരിക്കുന്ന പദ്ധതിയും, കയറ്റുമതിയില്‍ കൂടുതല്‍ സഹകരിക്കാനും ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായി അറിയിച്ചു.

ജര്‍മ്മനി ആരംഭിച്ച യൂറോപ്യന്‍ സ്കൈ ഷീല്‍ഡ് ഇനിഷ്യേറ്റീവ് എയര്‍ ഡിഫന്‍സ് സിസ്ററത്തില്‍ ഗ്രേറ്റ് ബ്രിട്ടനും പങ്കെടുക്കണമെന്ന് ഷോള്‍സ് ഊന്നിപ്പറഞ്ഞു. കയറ്റുമതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഫ്രാങ്കോ~ജര്‍മ്മന്‍~സ്പാനിഷ് കരാറില്‍ ഗ്രേറ്റ് ബ്രിട്ടന്‍ ചേരുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പുലര്‍ത്തി, കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഉടമ്പടി പ്രകാരം ഇരു സായുധ സേനയുടെ പരസ്പര പ്രവര്‍ത്തനക്ഷമതയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും അഭ്യര്‍ത്ഥിച്ചു.

അതേസമയം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കി പ്രാബല്യത്തില്‍ വരുന്ന റുവാണ്ട നാടുകടത്തില്‍ പദ്ധതിയില്‍ താല്‍പ്പര്യം അറിയിച്ചുകൊണ്ട് ജര്‍മ്മന്‍ ചാന്‍സലര്‍ സുനക്കുമായി സംസാരിച്ചു. റുവാാണ്ട അഭയ തീരുമാനം ജര്‍മനിയും നടപ്പിലാക്കിയാല്‍ ഗുണം ചെയ്തേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.



ഷോള്‍സിനെ കാണുന്നതിന് മുമ്പ്, സുനക് ബര്‍ലിന്‍ ജില്ലയിലെ വെഡ്ഡിംഗിലെ ജൂലിയസ് ലെബര്‍ സൈനിക ബാരക്കുകള്‍ സന്ദര്‍ശിക്കുകയും ബുണ്ടസ്വെഹര്‍ അംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.

പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെയും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റേറാള്‍ട്ടന്‍ബെര്‍ഗിനെയും കാണാന്‍ സുനക് മുമ്പ് ചൊവ്വാഴ്ച വാഴ്സോ സന്ദര്‍ശിച്ചിരുന്നു. 500 മില്യണ്‍ പൗണ്ട് (ഏകദേശം 580 മില്യണ്‍ യൂറോ) യുക്രെയ്നിന് കൂടുതല്‍ സൈനിക സഹായം സുനക്കിന്റെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബര്‍ലിന്‍ പോലെ ലണ്ടനും ഉൈ്രകന്റെ ഒരു പ്രധാന സൈനിക സാമ്പത്തിക പിന്തുണക്കുന്നുണ്ട്.

ജര്‍മ്മനിയും ഗ്രേറ്റ് ബ്രിട്ടനും റിമോട്ട് കണ്‍ട്രോള്‍ ഹോവിറ്റ്സര്‍ നിര്‍മ്മിക്കും

ജര്‍മ്മനിയും ഗ്രേറ്റ് ബ്രിട്ടനും സംയുക്തമായി വിദൂര നിയന്ത്രണത്തിലുള്ള ഹോവിറ്റ്സര്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. സുനക്കിന്റെ ബര്‍ലിന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച 10 ഡൗണിംഗ് സ്ട്രീറ്റിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആസ്ഥാനമാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചയില്‍ കൂടുതലും ശ്രദ്ധ ഉഭയകക്ഷി സഹകരണമായിരുന്നു. സൈനിക മേഖലയില്‍. ഒരു പുതിയ പീരങ്കി സംവിധാനത്തിന്റെ വികസനവും യൂറോപ്യന്‍ എയര്‍ ഡിഫന്‍സ് കുടയില്‍ സഹകരണവും ഇതില്‍ ഉള്‍പ്പെടുന്നു.
- dated 25 Apr 2024


Comments:
Keywords: Germany - Otta Nottathil - rishi_sunak_visited_berlin Germany - Otta Nottathil - rishi_sunak_visited_berlin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
meeting_with_holy_Catholica_bava_Ind_orthodox_church_germany
ജര്‍മ്മനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ പരി.കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
goebbels_house_give_away
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്റെ വീട് Recent or Hot News
തുടര്‍ന്നു വായിക്കുക
ഈ 10 തൊഴിലുടമകള്‍ ജര്‍മ്മനിയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
birthrate_weddings_germany_record_low
ജര്‍മ്മനിയില്‍ ജനനവും വിവാഹവും ഏറ്റവും താഴ്ന്ന നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
population_growth_germany_slow
ജര്‍മ്മനിയിലെ ജനസംഖ്യാ വളര്‍ച്ച മന്ദഗതിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
press_freedom_under_attack_watch_dog
മാധ്യമ സ്വാതന്ത്ര്യം ആക്രമണത്തിന്‍ കീഴിലെന്ന് വാച്ച് ഡോഗ് സൂചിക
തുടര്‍ന്നു വായിക്കുക
isrel_haters_occupy_berlin_uni
ഇസ്രായേല്‍ വിദ്വേഷികള്‍ ബര്‍ലിന്‍ സര്‍വകലാശാല പിടിച്ചടക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us